ഖത്തർ : ഖത്തർ ലോകകപ്പിനെതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് കാപട്യമുണ്ടെന്ന് ഖത്തർ വിദേശ കാര്യ മന്ത്രിയും ഉപപ്രധാന മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അഭിപ്രായപ്പെട്ടു. ചില രാജ്യങ്ങൾ ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കാൻ അഭ്യർത്ഥിച്ചതിനോട് പ്രതികരിക്കുകയായിരുന്നു വിദേശ കാര്യ മന്ത്രി. ലോകത്തെ മുഴുവൻ തങ്ങൾ ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും എന്നാൽ കുറച്ച് രാജ്യങ്ങൾ മാത്രമാണ് വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഭാവിയിൽ ലോകത്തെ എല്ലാ കായിക മത്സരങ്ങൾക്കും വേദിയാവാൻ ഖത്തർ തയ്യാറാണെന്നും ലോക കപ്പ് ആ ലക്ഷ്യങ്ങളിൽ ഒന്ന് മാത്രമാണെന്നെയും ഖത്തർ വിദേശ കാര്യ മന്ത്രി പറഞ്ഞു. 2030 ലെ ഏഷ്യൻ ഗെയിംസ് പോലെ സുപ്രധാന കായിക മത്സരങ്ങൾക്കും ഖത്തർ വേദിയാകുമെന്നും 20 വർഷമായി ഖത്തർ കായികമേഖലക്ക് വലിയ പ്രാധാന്യമാണ് നല്കികൊണ്ടിരിക്കുന്നതെന്നും ഖത്തർ വിദേശ കാര്യാ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി പറഞ്ഞു.
വിമർശനങ്ങളെ വകവെക്കില്ല, ഖത്തർ ഇനിയും ലോക കായിക മത്സരങ്ങൾക്ക് വേദിയാകുമെന്ന് വിദേശകാര്യ മന്ത്രി
