വാഹനങ്ങളിലെ ദേശീയ ദിന സ്റ്റിക്കറുകള്‍ നീക്കാനുള്ള സമയപരിധി നാളെ വരെ

ദോഹ : വാഹനങ്ങളിലെ ദേശീയ ദിന സ്റ്റിക്കറുകള്‍ നീക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ഗതാഗത വകുപ്പിലെ കമ്യൂണിക്കേഷന്‍-ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഫസ്റ്റ്.ലഫ.ഫഹദ് മുബാറക്ക് അല്‍ അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്. വാഹനങ്ങളിലെ സ്റ്റിക്കറുകള്‍ നീക്കാന്‍ 3 ദിവസത്തെ സമയമാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഡിസംബര്‍ 21 വരെയാണ് സമയപരിധി.

ആഘോഷങ്ങളിലേക്കായി വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കാന്‍ ദേശീയ ദിനത്തിനു മുന്‍പ് 3 ദിവസത്തെ സമയമാണു നല്‍കിയത്. ദേശീയ ദിനം കഴിഞ്ഞ് 3 ദിവസത്തിനുള്ളില്‍ സ്റ്റിക്കറുകള്‍ നീക്കണമെന്ന നിര്‍ദേശവും നേരത്തെ നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *