ലുസൈൽ മ്യൂസിയത്തിൻെറ ഔപചാരിക തറക്കല്ലിടൽ ഈ മാസം നടക്കുമെന്ന് ഖത്തർമ്യൂസിയംസ് ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻഖലീഫ അല്‍താനി അറിയിച്ചു.
‘ദി പവർ ഓഫ് കൾച്ചർ’ എന്ന പോഡ്കാസ്റ്റ് സീരീസിൻെറ ആദ്യ എപ്പിസോഡിലാണ് ഇക്കാര്യം അറിയിച്ചത്. പ്രിറ്റ്സ്കർ പ്രൈസ് ജേതാവ് ജാക്വിസ് െഹർസോഗാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ലോകകപ്പ് ഫൈനൽ നടന്ന വേദി എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന വിസ്മയ നിർമിതിയായിരുന്നു. ലോകകപ്പ് ഫൈനലിനു ശേഷം ലുസൈൽ മ്യൂസിയമായി സംരക്ഷിക്കുമെന്ന് അന്ന് തന്നെ ഖത്തർ സൂചന നൽകിയിരുന്നു. ആ വാഗ്ദാനമാണിപ്പോൾ നടക്കാൻ പോകുന്നത്.