മോഹന്‍ലാലിന്റെ ലോകകപ്പ് ഗാനം പുറത്തിറങ്ങി

ദോഹ : ഫിഫ ഖത്തര്‍ ലോകകപ്പിലേക്കു മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശം പകര്‍ത്തി മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ ലോകകപ്പ് ഗാനം പുറത്തിറങ്ങി. ഖത്തര്‍ ലോകകപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ‘മോഹന്‍ലാല്‍ സല്യൂട്ട് ടു ഖത്തര്‍’ എന്ന തലക്കെട്ടിലുള്ള സംഗീത വിഡിയോ ഗാനം ഇന്നലെ ദോഹയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങിലാണു പുറത്തിറക്കിയത്. മലപ്പുറത്തിനൊപ്പം വിഡിയോയിലെ അഭിനയം മാത്രമല്ല മോഹന്‍ലാല്‍ തന്നെയാണു മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നതും. ഇന്ത്യന്‍ എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററും ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്കും ചേര്‍ന്നാണ് റിലീസിങ് സംഘടിപ്പിച്ചത്.

ഫുട്‌ബോളും സംഗീതവും കോര്‍ത്തിണക്കി മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ജീവിതവും ആവേശവും പറയുന്ന ലോകകപ്പ് ഗാനം ആരാധകരുടെ ആവേശം കൂട്ടുന്നതിനൊപ്പം നല്ലൊരു ദൃശ്യവിരുന്നു കൂടിയാണ്. സെവന്‍സ് ഫുട്‌ബോളില്‍ തുടങ്ങുന്ന മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ജീവിതമാണ് ഓരോ വരികളിലും ദൃശ്യങ്ങളിലുമുള്ളത്. മലപ്പുറത്തെ കൊച്ചു കുട്ടികളുടെ ഫുട്‌ബോള്‍ പ്രണയം മുതല്‍ സ്ത്രീകളും പുരുഷന്മാരും വയോധികരും വരെ ജീവിതത്തില്‍ ഫുട്‌ബോളിന് നല്‍കുന്ന പ്രാധാന്യം എടുത്തുകാട്ടിയുള്ളതാണ് ഗാനം.

Leave a Reply

Your email address will not be published. Required fields are marked *