മഗ്രിബ് മുതൽ ഫജ്ർ നമസ്‌കാരം വരെ ലുസൈൽ ബൊളിവാർഡിൽ കാൽനടയാത്രക്കാർക്ക് മാത്രം പ്രവേശനം

ലുസൈൽ ബൊളിവാർഡ് സ്‌റ്റേഡിയത്തിൽ മഗ്രിബ് നമസ്‌കാര സമയം മുതൽ ഫജ്ർ പ്രാർത്ഥന സമയം വരെ പ്രവേശനം കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കുമെന്ന് ഖത്തർ ദിയാർ അറിയിച്ചു.

ലുസൈൽ സിറ്റിയുടെ സോഷ്യൽ മീഡിയ അറിയിപ്പ് പ്രകാരം വിശുദ്ധ റമദാൻ മാസത്തിൽ ഉടനീളം, ലുസൈൽ ബൊളിവാർഡിൽ നിർദ്ദിഷ്ട പ്രാർത്ഥനാ സമയത്ത് വാഹനങ്ങൾക്ക് പ്രവേശനമില്ല.

2023 മാർച്ച് 11-21 വരെ നടന്ന 11 ദിവസത്തെ ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവലിന്റെ ആഘോഷത്തോടനുബന്ധിച്ച് അടുത്തിടെ ലുസൈൽ ബൊളിവാർഡിന്റെ ഒരു ഭാഗം വാഹന ഗതാഗതത്തിനായി അടച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *