ഫോട്ടോകളും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യൂ, നേടൂ ഒരു ലക്ഷം ഡോളർ വരെ

ദോഹ : ലോകകപ്പ് അനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് ലക്ഷപ്രഭുവാകാനുള്ള അവസരം നൽകുകയായണ് ഖത്തർ. ലോകകപ്പ് കാണാൻ എത്തുന്നവർക്ക് ഖത്തറിലെ അനുഭവങ്ങൾ ചിത്രങ്ങളും വിഡിയോകളും സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1 ലക്ഷം ഡോളർ വരെ സമ്മാനവും ആഡംബര ഹോട്ടലിൽ താമസവും ഖത്തർ എയർവേയ്‌സിന്റെ വിമാന ടിക്കറ്റും ലഭിക്കും.

ഖത്തർ ടൂറിസവും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ചേർന്നാണ് മത്സരം നടത്തുന്നത്. അവിസ്മരണീയമായ അനുഭവങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുമ്പോൾ @ visitQatar, #UltimateQatarExperience എന്നീ ഹാഷ്ടാഗുകൾ ഉപയോഗിക്കണം.ഡിസംബർ 2 വരെയാണ് സമയപരിധി. ജേതാക്കളെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം അറിയിക്കും. അറിയിപ്പ് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ സമ്മാനം കൈപ്പറ്റണം.

Leave a Reply

Your email address will not be published. Required fields are marked *