നവീകരണ പ്രവർത്തനങ്ങൾക്കായി അൽ വക്ര, അൽ ഫർഖിയ ബീച്ചുകൾ അടച്ചു

നവീകരണ ജോലികൾക്കായി അൽ വക്ര, അൽ ഫർഖിയ ബീച്ചുകൾ 2 മാസത്തേക്ക് അടച്ചു. ഫിഫ ലോകകപ്പിനെത്തുന്ന സന്ദർശകരെ വരവേൽക്കാനാണ് ബീച്ചുകൾ കൂടുതൽ ആകർഷകമാക്കുന്നത്. ഒക്ടോബർ 31 വരെ ബീച്ചിൽ പ്രവേശനമില്ല.

പൊതുമരാമത്ത് അതോറിറ്റിയുടെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്നതിനുള്ള സൂപ്പർവൈസറി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നവീകരണ, സൗന്ദര്യവൽക്കരണ ജോലികൾ നടക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ഫിഫ ലോകകപ്പിന് 15 ലക്ഷത്തിലധികം ആരാധകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *