ദേശീയ ചിഹ്നം വാണിജ്യാവശ്യങ്ങൾക്കുപയോഗിക്കുന്നത് നിരോധിച്ച് ഖത്തർ

ദോഹ : കഴിഞ്ഞ ആഴ്ചയിൽ ഖത്തർ രാജ്യത്തിന്റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കിയതിനു പിന്നോടിയായി ദേശീയ ചിഹ്‌നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു.രാജ്യത്തിന്റെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നടപടി പ്രകാരമാണ് പുതിയ നടപടി. വാണിജ്യ ശാലകളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ ഉപയോഗം, വിൽപന, പ്രചാരണം എന്നിവ നിരോധിച്ചു. വാണിജ്യ മേഖലയിലെ വ്യാപാരികളും സ്റ്റോർ മാനേജർമാരുമെല്ലാം ഉത്തരവ് പാലിക്കണം. ഇതുസംബന്ധിച്ച പരിശോധനാ ക്യാംപെയ്ൻ കർശനമായി തുടരും.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികളും സ്വീകരിക്കും. കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തിന്റെ പുതിയ ദേശീയ ചിഹ്‌നം പുറത്തിറക്കിയത്. വെള്ള നിറത്തിലുള്ള പശ്ചാത്തലത്തിൽ മെറൂൺ നിറത്തിലുള്ള ലോഗോയിൽ സ്ഥാപക ഭരണാധികാരിയുടെ വാൾ, ഈന്തപ്പന, കടൽ, പരമ്പരാഗത പായ്ക്കപ്പൽ എന്നിവയാണുള്ളത്. 46 വർഷങ്ങൾക്ക് ശേഷമാണ് 2022 സെപ്റ്റംബർ 15ന് ഖത്തറിന്റെ പുതിയ ദേശീയ ചിഹ്‌നം പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *