ഗിന്നസ് റെക്കോഡിട്ട് ഖത്തറിന്റെ പതാക

ഖത്തർ : ലോകത്തിലെ ഏറ്റവും വലിയ ഫുട്ബാൾ പതാക തയ്യാറാക്കി ഗിന്നസിലേക്ക് നടന്നു കയറി ഖത്തർ. ഫുട്‌ബോളുകൾ നിരത്തികൊണ്ട് ലോകത്തെ ഏറ്റവും വലിയ പതാകയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡ് ഖത്തറിന്. ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ പുതിയതായി തുറന്ന അരീനയിലാണ് ഖത്തര്‍ ഇസ്ലാമിക് ബാങ്ക് (ക്യുഐബി) ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ പതാക സജ്ജമാക്കിയത്. 11 മീറ്റര്‍ നീളത്തിലും 28 മീറ്റര്‍ വീതിയിലുമാണ് പതാക. ഖത്തറിന്റെ ദേശീയ പതാകയുടെ നിറങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിനായി 6,000ലധികം മെറൂണ്‍, വെള്ള ഫുട്‌ബോളുകള്‍ പതാക നിര്‍മിക്കാന്‍ ഉപയോഗിച്ചു.

ഫിഫ ലോകകപ്പും ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ പരിപാടികളും ആഘോഷമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ചുവടുവെയ്പ്പ്.. ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ വിസയുടെയും ദോഹ ഫെസ്റ്റിവല്‍ സിറ്റിയുടെയും സഹകരണത്തോടെയാണ് ക്യുഐബി ഇത്തരമൊരു സുപ്രധാന നേട്ടം കൈവരിച്ചത്. ഫെസ്റ്റിവല്‍ സിറ്റി അരീനയില്‍ അതിഥികള്‍ക്കും ഫുടബോള്‍ പ്രേമികള്‍ക്കുമായി ക്യുഐബി ആധുനിക സൗകര്യങ്ങളുള്ള ലോഞ്ച് ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 18വരെ ഈ ലോഞ്ച് എല്ലാ ദിവസവും തുറക്കും. മത്സരങ്ങൾ തൽസമയം ആസ്വദിക്കാനായി പ്രത്യേക ലോഞ്ചിനു പുറത്ത് 3 മെഗാ സ്‌ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യുഐബി വിസ കാർഡ് ഉടമകൾക്ക് ക്ഷണത്തിലൂടെ മാത്രമാണ് ലോഞ്ചിലേക്ക് പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *