ഗാസയിലേക്ക് സഹായമെത്തിക്കാൻ പുതിയ ഉദ്യമവുമായി ഖത്തർ ചാരിറ്റി

ഗാസയിലേക്ക് സഹായമെത്തിക്കാൻ പുതിയ ഉദ്യമവുമായി ഖത്തർ ചാരിറ്റി. ഫലസ്തീനിലേക്ക് സഹായവുമായി 10 വിമാനങ്ങൾ എന്ന പേരിലാണ് പുതിയ കാമ്പയിൻ തുടങ്ങിയിരിക്കുന്നത്. ഓൺലൈൻ വഴി സംഭാവനകളിലൂടെ പൊതുജനങ്ങൾക്ക് പങ്കാളികളാകാം. ഇതോടൊപ്പം അവശ്യവസ്തുക്കൾ പാക്ക് ചെയ്യാൻ സഹായിച്ചും കാമ്പയ്‌ന്റെ ഭാഗമാകാം.  എക്‌സ്‌പോ ഇന്റർനാഷണൽ സോണിലാണ് ഇതിന് അവസരമുള്ളത്. 10 വിമാനങ്ങളിലായി 600 ടൺ വസ്തുക്കൾ ഗസ്സയിലെത്തിക്കാനാണ് ഖത്തർ ചാരിറ്റി ലക്ഷ്യമിടുന്നത്

Leave a Reply

Your email address will not be published. Required fields are marked *