ഖത്തറിലെ വിപണികളിലുള്ള ശീതീകരിച്ച വെണ്ടയ്ക്ക സുരക്ഷിതവും ഉപയോഗപ്രദവുമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഈജിപ്തിൽ നിന്നുള്ള സീറോ ബ്രാൻഡ് പേരിലുള്ള ശീതീകരിച്ച വെണ്ടയ്ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് ജി.സി.സിയിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഖത്തറിലെ പ്രാദേശിക വിപണിയിൽ ലഭ്യമായ ഉൽപന്നങ്ങൾ സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. സീറോ ബ്രാൻഡിലെ ഉൽപന്നങ്ങൾക്ക് കീടബാധയ്ക്കുള്ള സാധ്യതയുണ്ടാകുമെന്നായിരുന്നു ജിസിസിയിൽ നിന്നുള്ള മുന്നറിയിപ്പ്. ഈജിപ്തിന്റെ സീറോ ബ്രാൻഡ് ശീതീകരിച്ച വെണ്ടയ്ക്ക ഖത്തറിൽ ഇറക്കുമതി ചെയ്യുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.