ഖത്തർ അൽ അറബി സ്റ്റേഡിയം ഇനി ചിത്ര സാന്ദ്രം ; മലയാളത്തിന്റെ വാനമ്പാടി ഇന്ന് ദുബായിൽ

മലയാളത്തിന്റെ വാനമ്പാടി കെ എസ്‌ ചിത്ര നയിക്കുന്ന സംഗീത സദസ്സ് ‘ഇന്ദ്രനീലിമ’ ഇന്ന് വൈകീട്ട് 6. 30 ന് ഖത്തർ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറും. കലാകാരന്മാരെയും, സംഗീത നിശകളെയും എന്നും രണ്ടുകയ്യും നീട്ടി സ്വീകരിക്കാരുള്ള പ്രവാസികളുടെ കാത്തിരിപ്പിന് വിരാമമായി. സംഗീത സംവിധായകൻ ശരത്ത്,, ഗായകരായ കെ കെ നിഷാദ്, നിത്യ മാമൻ, എന്നിവരോടൊപ്പം ഇരുപതോളം ഓർക്കസ്ട്ര ആർട്ടിസ്റ്റുകളും പങ്കെടുക്കും.

റേഡിയോ പാർട്ണർ റേഡിയോ സുനോയോടൊപ്പം, മലയാള മനോരമ അവതരിപ്പിക്കുന്ന ഫെഡറൽ ബാങ്കിന്റെ പങ്കാളിത്തത്തിലുള്ള ഇന്ദ്രനീലിമയുടെ ഇവന്റ് മാനേജ്‌മെന്റ് സംഘാടകർ ജെം അഡ്വെർടൈസിങ് ഏജൻസിയാണ്.

സംഗീത നിശയുടെ ടിക്കറ്റുകൾ നേരിട്ടും, ഓൺലൈനായും സ്വന്തമാക്കാം. ഗോൾഡ്, വി. ഐ. പി, വി. വി. ഐ പി ടിക്കറ്റുകൾക്ക് യഥാക്രമം 100, 200, 300 റിയാലുകൾ നൽകി സ്വന്തമാക്കാം.

നൈസ് ഡേ, അൽഖോർ, കാലിക്കറ്റ് നോട്ട് ബുക്ക്, മിഡ്മാക്, ടേസ്റ്റ് മന്ത്ര സയ്യ, മത്താർ ഖദീം, ബ്രൂക്ക്സ്, മത്താർ ഖദീം, വക്ര, ദനാത്ത് അൽ ബഹാർ, വക്ര, സൂഖ് , അൽ ഒസ്ര റസ്റ്ററന്റ്, മന്നായി റൗണ്ട് എബൗട്ട്, ചായക്കട, മുംതസ, വുഖൈർ, സെയ്ത്തൂൺ സൽവ റോഡ്, ദോഹ, ഹല്ലാക്ക്, ജൈദ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടും  https://www.q-tickets.com/Events/EventsDetails/9386/indra-neelima  എന്ന ലിങ്കിലൂടെ ഓൺലൈനായും ടിക്കറ്റുകൾ വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *