ഭൂകമ്പത്തിൽ ഗുരുതരമായി പരുക്കേറ്റവർക്ക് സങ്കീർണ്ണമായ ശസ്ത്രക്രിയകൾ നടത്തുന്നതിന് രണ്ടാമത്തെ സന്നദ്ധ മെഡിക്കൽ സംഘം ഖത്തറിൽ നിന്ന് സിറിയയിലേക്ക് തിരിച്ചു.
13 വോളണ്ടിയർ ഡോക്ടർമാരടങ്ങുന്ന സംഘം വടക്കൻ സിറിയയിലേക്ക് പോകുന്നതിന് തുർക്കിയിൽ എത്തിയതായി ഖത്തർ റെഡ് ക്രസന്റ് അറിയിച്ചു. ഈ ഡോക്ടർമാർ വിവിധ ശസ്ത്രക്രിയകളും മെഡിക്കൽ സ്പെഷ്യാലിറ്റികളും കൈകാര്യം ചെയ്യുന്നവരാണ്. കൂടാതെ സങ്കീർണ്ണമായ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ഉയർന്ന വൈദഗ്ധ്യവും ഉണ്ട്.
വടക്കൻ സിറിയയിലെ ആശുപത്രികളിൽ ചെറിയ ശസ്ത്രക്രിയകൾ നടത്തുന്ന എട്ട് ഡോക്ടർമാരുടെ ആദ്യ ടീമിനൊപ്പം രണ്ടാമത്തെ മെഡിക്കൽ സംഘവും ചേരും.