ഖത്തറിൽ ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം, നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും

ദോഹ : ഖത്തറിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചു. നിയമം നവംബർ പതിനഞ്ച് മുതൽ പ്രാബല്യത്തിൽ വരും. സ്ഥാപനങ്ങള്‍, കമ്പനികള്‍, ഷോപ്പിങ് സെന്‍ററുകള്‍ എന്നിവിടങ്ങളിലെല്ലാം പാക്കിങ്ങിനും വിതരണത്തിനും, സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും ഉൾപെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ സാധാരണയായി 40 മൈക്രോണിൽ താഴെ മാത്രം ഭാരമുള്ളതായിരിക്കും.നിമിഷങ്ങളുടെ ഉപയോഗത്തിന് വേണ്ടി മാത്രം നിർമ്മിക്കുന്ന ഇത്തരം പ്ലാസ്റ്റിക്കുകൾ 1000 വർഷത്തോളം നീണ്ടുനിൽകുന്ന നാശനഷ്ടങ്ങളാണ് ഭൂമിക്ക് വരുത്തിവയ്ക്കുന്നത്.പ്രകൃതിക്കും, മനുഷ്യർക്കും ഒരുപോലെ ഹാനികരമായ ഇത്തരം പ്ലാസ്റ്റിക്കുകൾ പുനരുപയോഗം ചെയ്യാൻ സാധിക്കില്ല. പകരം, ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍, ജീര്‍ണിക്കുന്ന ബാഗുകള്‍, കടലാസോ തുണിയോ കൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍ എന്നിവ ഉപയോഗിക്കാം. നശിക്കുന്നതോ പുനരുപയോഗിക്കാന്‍ കഴിയുന്നതോ ആണെന്ന് വ്യക്തമാക്കുന്ന ചിഹ്നം ഈ ബാഗുകളില്‍ പതിച്ചിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *