ഇന്ന് മുതൽ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ മെയ് 2 മുതൽ വാരാന്ത്യം വരെ വടക്കുപടിഞ്ഞാറൻ ദിശയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇത് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഉൾമേഖലകളിൽ മണിക്കൂറിൽ 30 നോട്ട് വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
رياح قوية من الثلاثاء حتى نهاية الاسبوع #قطر
Strong wind from Tuesday until the end of the week #Qatar pic.twitter.com/0U560C6uCG— أرصاد قطر (@qatarweather) May 1, 2023