ഖത്തര്‍ ലോകകപ്പിനെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ക്കായി ഇന്ത്യൻ എംബസിയുടെ ഹെല്പ് ലൈൻ

ദോഹ: ഖത്തര്‍ ലോകകപ്പിനെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ക്കായി ഹെൽപ് ലൈന്‍ സേവനങ്ങളുമായി ഇന്ത്യൻ എംബസി. അടിയന്തര ഘട്ടങ്ങളിൽ ലോകകപ്പിനെത്തുന്ന ഇന്ത്യക്കാര്‍ക്ക് 39931874, 399936779, 39934308 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.

വാട്സ് ആപ്പ് മുഖേനയും ഇന്ത്യക്കാര്‍ക്ക് ഈ നമ്പറുകളിൽ സഹായം തേടാം. ഇതിനു പുറമേ എംബസിയുടെ ട്വിറ്റര്‍, ഫേസ് ബുക്ക് പേജുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വിശദാംശങ്ങൾ ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമായിരിക്കും. അടിയന്തരഘട്ടങ്ങളിൽ 999 നമ്പറിൽ ബന്ധപ്പെട്ടാൽ ഖത്തര്‍ പൊലീസിൻറെ സഹായം തേടാവുന്നതാണെന്നും എംബസി അറിയിച്ചിട്ടുണ്ട്.

അതേസമയം ഡിസംബര്‍ രണ്ടു മുതല്‍ മാച്ച് ടിക്കറ്റ് ഇല്ലാത്തവര്‍ക്കും ഖത്തറിലെത്താന്‍ അവസരമുണ്ട്. ലോകകപ്പ് ഒരുക്കങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ലോകകപ്പ് സുരക്ഷാ വക്താവ് കേണല്‍ ഡോ. ജാബിര്‍ ഹമദ് ജാബിര്‍ അല്‍ നുഐമിയാണ് ഈ വിവരം അറിയിച്ചത്. ഹയ്യാ കാര്‍ഡിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാണ് ഖത്തറിലേക്ക് യാത്ര ചെയ്യേണ്ടത്. ടിക്കറ്റില്ലാതെ അപേക്ഷിക്കാനുള്ള സൗകര്യം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *