ഖത്തര്‍ ടൂറിസത്തിന്റെ പുതിയ ചെയര്‍മാനായി സഅദ് ബിന്‍ അലി അല്‍ ഖര്‍ജിയെ നിയമിച്ചു

ഖത്തര്‍ ടൂറിസത്തിന്റെ പുതിയ ചെയര്‍മാനായി സഅദ് ബിന്‍ അലി അല്‍ ഖര്‍ജിയെ നിയമിച്ചു. കഴിഞ്ഞ ദിവസമാണ് നിയമന ഉത്തരവിറങ്ങിയത്. ജൂലൈ മുതൽ നിലവില്‍ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു സഅദ് ബിന്‍ അലി അല്‍ ഖര്‍ജി. ഖത്തർ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് പുതിയ ചെയര്‍മാനെ നിയമിച്ച് ഉത്തരവിറക്കിയത്.

നിയമനത്തെ എല്ലാവരും സ്വാഗതം ചെയ്തു. സ്ഥാനത്തിന് യോജിച്ച വ്യക്തിയാണെന്നാണദ്ദേഹമെന്നാണ് വിലയിരുത്തൽ. സമീപ വർഷങ്ങളിൽ നിരവധി പ്രധാന സർക്കാർ പദവികൾ വഹിച്ചിട്ടുണ്ട് അൽ ഖർജി. മെയ് മാസത്തിൽ ഖത്തർ പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെ ഓഫീസ് ഡയറക്ടറായി നിയമിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *