കാൽപ്പന്തു കളി കാണാൻ കാൽനടയാത്രയായ് അബ്‌ദുല്ല

നവംബർ 20 മുതൽ ആരംഭിക്കുക്കന്ന ലോക കപ്പ് മത്സരങ്ങൾ കാണാൻ ജിദ്ദയിൽ നിന്ന് കാൽനടയാത്ര ആരംഭിച്ചിരിക്കുകയാണ് അബ്ദുല്ല അൽ സലാമി. മനസ്സിൽ മാത്രമല്ല കാലുകളിലും കാൽപന്തുകളിയുടെ ആവേശം നിറച്ച് ഈ മാസം 9 നാണ് ഈ സൗദി പൗരൻ ഖത്തറിലേക്ക് നടന്നു തുടങ്ങിയത്. ഫിഫ ലോകകപ്പ് കാണാൻ നടന്നെത്തുന്ന രണ്ടാമൻ കൂടിയാണ് അൽസലാമി. 1600 കിലോമീറ്ററുകൾ താണ്ടി വേണം അൽ സാലാമിക്ക് ഫിഫ ലോകകപ്പ് വേദിയിലെത്താൻ. ഖത്തറിന്റെ അബുസാമ്രാ കര അതിർത്തി ലക്ഷ്യമാക്കിയുള്ള ഈ കാൽനടയാത്രയുടെ വിശേഷങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് സലാമി യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. നവംബർ 1 നു ഉച്ചക് ഒരു മണിക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് ആവേശം നിറയുന്ന ആദ്യ മത്സരം അരങ്ങേറുക. സ്വന്തം നാടായ സൗദി അറേബ്യ അർജന്റീനയോട് കൊമ്പു കോർക്കുന്ന ആവേശകരമായ, മത്സരം തന്നെ ആദ്യം കാണാൻ സാധിക്കുമെന്നത് ഫിഫ ലോക കപ്പ് സ്റ്റേഡിയത്തിലേക്കെത്താനുള്ള അൽ ലാമിയുടെ കാലുകൾക്ക് ആവേശം പകർന്നുകൊണ്ടിരിക്കുകയാണ്.

എട്ടു മാസത്തിലധികമായി ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന സാന്റിയോഗോ സാൻചെസ് കോഗിഡോ ആണ് ആദ്യമായി ഖത്തർ ലോകകപ്പ് കാണാൻ ആദ്യമായി നടന്നെത്തിയ പൗരൻ. സ്‌പെയ്ന്ലെ മാഡ്രിഡിലെ സാൻ സെബാസ്റ്റ്യൻ ഡി ലോസ് റിയെസിലെ മാറ്റപിനോനെറ സ്‌റ്റേഡിയത്തിൽ നിന്നാണ് സാന്റിയാഗോ തന്റെ സാഹസിക യാത്രിക ആരംഭിച്ചത്. ഇപ്പോഴും ഈ നടത്തം തുടർന്നുകൊണ്ടിരിക്കുന്ന സാന്റിയാഗോ അടുത്തിടെയാണ് ഇറാഖിൽ എത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *