ആകാശത്തും ഇനി ഇന്റർനെറ്റ് ; പദ്ധതിയുമായി ഖത്തർ എയർവെയ്സ്

ഇനി വിമാന യാത്രക്കാർക്ക് ആകാശത്തും ഇന്റർനെറ്റ് ലഭിക്കും. അതിനുള്ള കരാറിൽ ഒപ്പ് വെച്ചിരിക്കുകയാണ് ലോകോത്തര വിമാനക്കമ്പനിയായ ഖത്തർ എയർവെയ്സ്. എലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കുമായാണ് ഖത്തർ എയർവെയ്സ് കരാറില്‍ ഒപ്പുവച്ചത്, തെരഞ്ഞെടുക്കപ്പെട്ട ഏതാനും റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക.

യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാര്‍ ലിങ്കുമായുള്ള കരാര്‍. സൗജന്യ ഇന്റർനെറ്റ് സേവനം സജീവമാകുന്നതോടെ ആകാശ സഞ്ചാരത്തിനിടെ യാത്രക്കാർക്ക് സെകൻഡിൽ 350 മെഗാബൈറ്റ് വരെ അതിവേഗ വൈഫൈ സ്പീഡ് ആസ്വദിക്കാനാകും.വിനോദ, വിജ്ഞാന പരിപാടികൾ ആസ്വദിക്കാനും ഇഷ്ട കായിക മത്സരങ്ങളുടെ വീഡിയോ കാണുന്നതിനും തത്സമയ സംപ്രേഷണം, ഗെയിമിംഗ് തുടങ്ങിയ സേവനങ്ങൾക്കും ഡാറ്റ ഉപയോഗപ്പെടുത്താം.

ലോകത്തിലെ ഏറ്റവും മികച്ച യാത്രാവിമാനമെന്ന നിലയിൽ മികച്ച അനുഭവം വാഗ്ദാനം ചെയ്യാൻ ഖത്തർ എയർവേയ്‌സ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപനം നടത്തികൊണ്ട് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽബാകിർ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *