ഹൈതം സിറ്റിയിൽ ‘അൽ നുഹ ഡിസ്ട്രിക്ട്’ ആഡംബര പാർപ്പിട സമുച്ചയം

ഒമാനിൽ വ​രാ​നി​രി​ക്കു​ന്ന സു​ൽ​ത്താ​ൻ ഹൈ​തം സി​റ്റി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ഡം​ബ​ര പാ​ർ​പ്പി​ട സ​മു​ച്ച​യ​മാ​യ അ​ൽ നു​ഹ ഡി​സ്ട്രി​ക്ട് പ്രോ​ജ​ക്ട് ലോ​ഞ്ച് പ്ര​ഖ്യാ​പി​ച്ച് തി​ബി​യാ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി. 13.4 ദ​ശ​ല​ക്ഷം റി​യാ​ൽ മു​ത​ൽ മു​ട​ക്കി​ലാ​ണ് പ്രോ​ജ​ക്റ്റ് ഒ​രു​ക്കു​ക. ആ​ധു​നി​ക ഡി​സൈ​നും ഒ​മാ​നി വാ​സ്തു​വി​ദ്യ​യും സം​യോ​ജി​പ്പി​ച്ച് വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി സം​യോ​ജി​ത പാ​ർ​പ്പി​ട അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഡോ. ​കാ​മി​ൽ ബി​ൻ ഫ​ഹ​ദ് ബി​ൻ മ​ഹ്മൂ​ദ് അ​ൽ സ​ഈ​ദി​ന്‍റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ത​ല​സ്ഥാ​ന​മാ​യ മ​സ്‌​ക​ത്തി​ലെ ഒ​രു നൗ​ക​യി​ലാ​യി​രു​ന്നു ലോ​ഞ്ചി​ങ് ച​ട​ങ്ങ് ന​ട​ന്ന​ത്. ഭ​വ​ന, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും നി​ക്ഷേ​പ​ക​രും സ്വ​കാ​ര്യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

ഒ​മാ​ൻ വി​ഷ​ൻ 2040ന്‍റെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ചു​വ​ടു​വെ​പ്പാ​ണ് പ​ദ്ധ​തി​യെ​ന്ന് ഭ​വ​ന, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​നി​ധി ജ​മാ​ൽ ബി​ൻ നാ​സ​ർ അ​ൽ ഹാ​ദി ഊ​ന്നി​പ്പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *