ലോകത്ത് ഏറ്റവും ഉയർന്ന ജീവിത നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ

ലോകത്ത് ഏറ്റവും ഉയർന്ന ജീവിത നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ. ലോക ഡാറ്റാ എൻസൈക്ലോപീഡിയയായ നംബിയോയുടെ പുതിയ പട്ടികയയിൽ എട്ടാം സ്ഥാനത്താണ് ഒമാനുള്ളത്. അറബ് രാജ്യങ്ങളുടെ പട്ടികയിൽ 184.7 പോയിന്റുമായി ഒമാൻ ഒന്നാമതാണ്.

175.7 പോയിന്റുമായി യു.എ.ഇ 15ാം സ്ഥാനത്തെത്തിയപ്പോൾ 167.5 പോയിന്റുമായി ഖത്തർ 20-ാം സ്ഥാനത്താണുള്ളത്. വാങ്ങൽ ശേഷി, മലിനീകരണം, വീടിന്റെ വില, വരുമാനം, ജീവിതച്ചെലവ് , സുരക്ഷ, ആരോഗ്യ പരിപാലനം, ട്രാഫിക് തുടങ്ങിയവ പരിഗണിച്ചാണ് ജീവിത നിലവാരം കണക്കാക്കുന്നത്.

ഒമാന്റെ തലസ്ഥാന നഗരമായ മസ്‌കത്ത്, സുരക്ഷാ സൂചികയിൽ 79.90 പോയിന്റും ലോകത്തിലെ കുറഞ്ഞ കുറ്റകൃത്യ നിരക്കും ഉള്ള സുരക്ഷിത നഗരങ്ങളിൽ 20.10 പോയിന്റുമായി ആഗോളതലത്തിൽ 14ാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ജി.സി.സി രാജ്യങ്ങളിൽ അബൂദബിയാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *