ഒമാനിലെ മസ്കത്ത് വിമാനത്താവളത്തിൽ ബുധനാഴ്ച ഉച്ചയോടെ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിനു തീപിടിച്ചു.വിമാനം പുറപ്പെടാനിരിക്കെ ആയിരുന്നു അപകടമുണ്ടായത്.എന്നാൽ പുറപ്പെടാനിരിക്കെ വിമാനത്തിന്റെ ചിറകിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ എമർജൻസി വാതിൽ വഴി ആളുകളെ പുറത്തെത്തിച്ചു. സമയോചിതമായ ഇടപെടൽ മൂലം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. മറ്റു വിമാനങ്ങൾക്ക് യാത്ര തടസ്സങ്ങൾ ഉണ്ടായിട്ടില്ല.
മസ്കത്ത് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിന് തീപിടിച്ചു ; ആളപായമില്ല
