മസ്‌കത്ത് : ഔദ്യോഗിക ഒമാന്‍ സന്ദര്‍ശനത്തിനെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഒമാൻ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. മസ്‌കത്ത് റോയല്‍ വിമാനത്താവളത്തിൽ നീന്നും ഊഷ്മള സ്വീകരണം നൽകിയശേഷം മസ്‌കത്തില്‍ അല്‍ ആലം കൊട്ടാരത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകി സ്വീകരിച്ചു.
മന്ത്രിസഭാ കൗണ്‍സില്‍ ഉപപ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൗദ്, രാജ്യാന്തര ബന്ധങ്ങളുടെയും സഹകരണകാര്യങ്ങളുടെയും ഉപപ്രധാന മന്ത്രിയും സുല്‍ത്താന്റെ പ്രതിനിധിയുമായ സയ്യിദ് അസദ് ബിന്‍ താരിക് അല്‍ സൗദ്, പ്രതിരോധ കാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സൗദ്, സുല്‍ത്താന്റെ പ്രത്യേക പ്രതിനിധി സയ്യിദ് ഫാതിക് ബിന്‍ ഫഹര്‍ അല്‍ സൗദ്, സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസീന്‍ ബിന്‍ ഹൈതം അല്‍ സൗദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫീസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്‌സി, സുല്‍ത്താന്റെ പ്രൈവറ്റ് ഓഫീസ് തലവന്‍ ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ഗതാഗത, വാര്‍ത്താ വിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലി, ഊര്‍ജ, ധാതു മന്ത്രി സാലിം ബിന്‍ നാസര്‍ അല്‍ ഔഫി, യുഎഇയിലെ ഒമാന്‍ അംബാസഡര്‍ ഡോ. അഹമദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി എന്നിവര്‍ സന്നിഹിതരായിരുന്നു.