മസ്കത്തിൽ യൂസ്ഡ് കാറുകളുടെ വില കുതിച്ചുയരുന്നു

ആധുനിക കാറുകളുടെ തലച്ചോർ എന്ന് വിശേഷിപ്പിക്കാവുന്ന ഘടകങ്ങളിലൊന്നായ സെമി കണ്ടക്ടർ ചിപ്പുകളുടെ ലഭ്യതക്കുറവ്,കോവിഡ് മഹാമാരി, വാറ്റ് തുടങ്ങിയ കാരണങ്ങൾ രാജ്യത്ത് സെക്കന്റ് ഹാൻഡ് കാറുകളുടെ വില മസ്കറ്കത്തിൽ തിച്ചുയരുകയാണ്.സെമികണ്ടക്ടറുകളുടെ ഉത്പാദന കേന്ദ്രമായ ചൈനയിൽ നിന്നുമുള്ള ഇറക്കുമതി നിലച്ചതും ആഗോളതലത്തിൽ സെമികണ്ടക്ടറുകളുടെ ലഭ്യത കുറയ്ക്കാൻ കാരണമായിട്ടുണ്ട്.

കോവിഡിനെ തുടർന്ന് ചൈനയിലെ ഉത്പാദനം നിലച്ചതാണ്‌ ഇതിനു കാരണം. നിലവിൽ പുറത്തിറങ്ങുന്ന ഒരു പാസ്സഞ്ചർ വാഹനത്തിൽ ആയിരത്തിലധികം സെമികണ്ടക്ടറുകൾ ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന സെക്കൻഡ്ഹാൻഡ് കാറുകൾ ഇപ്പോൾ ഉയർന്ന വില നൽകിയാണ് സ്വന്തമാക്കുന്നത്. സാമ്പത്തിക മാന്ദ്യവും ആളുകളെ പുതിയ കാറുകൾ വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. ഇതും യൂസ്ഡ് കാറുകൾക്ക് ഡിമാൻഡ് വർധിക്കാൻ കാരണമായിട്ടുണ്ട് എന്നാണ് കാർ വില്പനക്കാരും, വാഹന മേഖലയുമായി ബന്ധപ്പെട്ടവരും പറയുന്നത്.

റ​ഷ്യ-​യു​ക്രെ​യ്​​ൻ യു​ദ്ധ​വും ആ​ഗോ​ള​ത​ല​ത്തി​ൽ കാ​റു​ക​ളു​ടെ വി​ത​രണ​ത്തെ ബാ​ധി​ച്ച പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ്. ലി​ഥി​യം-​ഇ​രു​മ്പ് ൽ, കാ​റ്റ​ല​റ്റി​ക് ക​ൺ​വെ​ർ​ട്ട​റു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ലേ​ഡി​യം തു​ട​ങ്ങി​യ കാ​ർ നി​ർ​മാ​ണ​ത്തി​ന്‍റെ ഘ​ട​ക​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ലോ​ഹ വി​ത​ര​ണ​ക്കാ​രി​ൽ ഒ​ന്നാ​ണ് റഷ്യ. പുതിയ വാഹനങ്ങളുടെ ലഭ്യതക്കുറവ് ചൈനീസ് വാഹങ്ങളിലേക്ക് ആളുകളെ കൂടുതൽ അടുപ്പിച്ചു. ഒമാൻ നിരത്തുകളിൽ ചൈനീസ്‌കാറുകളുടെ സാന്നിധ്യം മുൻപത്തേതിനേക്കാൾ വളരെ കൂടുതലാണ്. 

Leave a Reply

Your email address will not be published. Required fields are marked *