ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുമായി മസ്‌കത്ത്. അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടര്‍ന്ന് 65 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും, പൊതുസമാധാനത്തിന് ഭംഗംവരുത്തിയതിന് നിരവധി പേരെ അറസ്റ്റുചെയ്യുകയും ചെയ്തു. മസ്‌കത്ത് ഗവര്‍ണറേറ്റ്’ പൊലീസ് കമാന്‍ഡ്, ബൗഷര്‍, സീബ് എന്നിവിടങ്ങളില്‍ നിന്നുള്ള സ്‌പെഷല്‍ ടാസ്‌ക് പൊലീസ് യൂനിറ്റുകളുമായി സഹകരിച്ചായിരുന്നു നടപടി.
നിയമവിരുദ്ധമായ ഡ്രിഫ്റ്റിങ്, ശബ്ദ മലീനീകരണം, രാത്രി വൈകിയും പൊതു തടസ്സങ്ങള്‍ സൃഷ്ടിക്കല്‍ തുടയിയ കുറ്റകൃത്യങ്ങള്‍ക്കെതിരെയാണ് നടപടികള്‍ സ്വീകരിച്ചത്. അറസ്റ്റിലായ വ്യക്തികള്‍ക്കെതിരായ നിയമ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.