ഖരീഫ് സീസൺ: സുരക്ഷാ നിർദ്ദേശങ്ങളുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലെത്തുന്ന സഞ്ചാരികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക ലഘുലേഖ പുറത്തിറക്കി.

ആരോഗ്യ സുരക്ഷ കാത്ത് സൂക്ഷിക്കുന്നതിനായി സന്ദർശകർക്ക് പിന്തുടരാവുന്ന നിരവധി നിർദ്ദേശങ്ങൾ അടങ്ങിയതാണ് ഈ ലഘുലേഖ. കൊതുക് കടിയ്ക്കെതിരെ സ്വീകരിക്കാവുന്ന പ്രതിരോധ മാർഗങ്ങൾ, ഉളുക്ക്, ഒടിവ്, തീപ്പൊള്ളൽ, പാമ്പ് കടി, ഭക്ഷ്യവിഷബാധ തുടങ്ങിയ സാഹചര്യങ്ങളിൽ സ്വീകരിക്കാവുന്ന പ്രഥമശുശ്രൂഷ നടപടികൾ എന്നിവ ഈ ലഘുലേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷിതമായി മൺസൂൺ മഴക്കാലം ആസ്വദിക്കുന്നതിനായി മന്ത്രാലയം നൽകിയിട്ടുള്ള ഏതാനം നിർദ്ദേശങ്ങൾ:

  • വഴുക്കൽ ഒഴിവാക്കുന്നതിനായി സുരക്ഷിതമായതും, ചേർന്നതുമായ പാദരക്ഷകൾ ഉപയോഗിക്കുക.
  • സൂര്യാഘാതം ഒഴിവാക്കുന്നതിനായി സൺ ബ്ലോക്കുകൾ ഉപയോഗിക്കുക.
  • വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ള വ്യക്തികൾ തങ്ങളുടെ കൈവശം ആവശ്യമായ മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ കരുതേണ്ടതാണ്.
  • ഏറെ നേരം തുറന്ന് വെച്ച ഭക്ഷണസാധനങ്ങൾ ഒഴിവാക്കേണ്ടതാണ്.
  • റെസ്റ്റ്റൂമുകൾ, ടോയ്ലറ്റുകൾ എന്നിവ ഉപയോഗിക്കുന്ന അവസരത്തിൽ ശുചിത്വം പാലിക്കുക.
  • മലനിരകളിലും, ജലാശയങ്ങൾക്കരികിലും വഴുക്കി വീഴുന്നതിന് സാധ്യതയുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തുക.

Leave a Reply

Your email address will not be published. Required fields are marked *