ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ഏപ്രിൽ 16 വരെ ശക്തമായ കാറ്റിന് സാധ്യത

രാജ്യത്തെ നാല് ഗവർണറേറ്റുകളിൽ 2023 ഏപ്രിൽ 16, ഞായറാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം 2023 ഏപ്രിൽ 15, 16 തീയതികളിൽ മുസന്ദം, അൽ ബുറൈമി, നോർത്ത് അൽ ബതീന, അൽ ദഹിറാഹ് ഗവർണറേറ്റുകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റിന്റെ പ്രഭാവം ശക്തമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനൊപ്പം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, തുറന്ന ഇടങ്ങളിലും, മരുഭൂ പ്രദേശങ്ങളിലും കാഴ്ച്ച മറയുന്നതിനും സാധ്യതയുണ്ട്. മുസന്ദത്തിന്റെ തീരപ്രദേശങ്ങളിലും, സീ ഓഫ് ഒമാൻ തീരങ്ങളിലും കടൽ പ്രക്ഷുബ്ധമാകുന്നതിനും, 2 മുതൽ 2.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *