ഖരീഫ് സീസണിൽ കടൽ പ്രക്ഷുബ്ധമാകാനിടയുള്ള സാഹചര്യത്തിൽ കടൽത്തീരങ്ങളിലും, പാറക്കെട്ടുകളിലും നിൽക്കരുതെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. കടലിൽ പോകുന്നത് ഒഴിവാക്കാനും ഒമാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഖരീഫ് സീസണിൽ ഉണ്ടായേക്കാവുന്ന വലിയ തിരമാലകൾ കണക്കിലെടുത്താണിത്. കടലോരങ്ങളിലെ പാറക്കെട്ടുകളുടെ വക്കിലേക്ക് പോകരുതെന്നും, അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
نظرًا لارتفاع موج البحر في موسم الخريف، يرجى عدم ارتياد البحر أو الوقوف بالقرب من الحواف الصخرية المحاذية من الشاطئ والالتزام بالتعليمات والتنبيهات من الجهات المختصة.
حفظكم الله من كل مكروه#شرطة_عمان_السلطانية pic.twitter.com/qY43ErfELo— شرطة عُمان السلطانية (@RoyalOmanPolice) July 14, 2023