ഒമാനിൽ കടലിലേക്ക് എണ്ണ, മറ്റു മാലിന്യങ്ങൾ എന്നിവ തള്ളുന്നവർക്ക് കനത്ത പിഴ ചുമത്തും

കടലിലേക്ക് എണ്ണ, പരിസ്ഥിതി പ്രശ്‌നങ്ങൾക്കിടയാക്കുന്ന മറ്റു മാലിന്യങ്ങൾ എന്നിവ പുറന്തള്ളുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് കനത്ത പിഴയ്ക്ക് പുറമെ രണ്ട് വർഷം വരെ തടവും ശിക്ഷയായി ലഭിക്കാവുന്നതാണ്. രാജ്യത്തെ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ പ്രകാരം ഒമാനിലെ ജലസ്രോതസുകളിലേക്ക് എണ്ണ, എണ്ണ കലർന്ന മറ്റു മിശ്രിതങ്ങൾ, പരിസ്ഥി ആഘാതത്തിനിടയാക്കുന്ന മറ്റു മാലിന്യങ്ങൾ എന്നിവ പുറന്തള്ളുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.

ഈ നിയമം ഒമാനിലെ കടൽ, പുഴകൾ, മറ്റു ജലസ്രോതസുകൾ, ഒമാന്റെ കീഴിൽ വരുന്ന പ്രത്യേക സാമ്പത്തിക മേഖലകൾ എന്നിവയ്ക്ക് ബാധകമാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ തടവും, 500 മുതൽ 50000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *