ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 ഏപ്രിൽ 14 മുതൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു.ഈ അറിയിപ്പ് പ്രകാരം 2024 ഏപ്രിൽ 14, ഞായറാഴ്ച മുതൽ ഏപ്രിൽ 17, ബുധനാഴ്ച വരെ ഒമാനിൽ വിവിധ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ കാലയളവിൽ ഒമാനിൽ ശക്തമായ കാറ്റ്, ആലിപ്പഴം പൊഴിയൽ എന്നിവ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.
Weather Report 1
Weather condition during 13 – 17 April 2024 pic.twitter.com/ArXhAyIMhL— الأرصاد العمانية (@OmanMeteorology) April 12, 2024
ഈ കാലയളവിൽ മുസന്ദം, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, അൽ ബുറൈമി, അൽ ദഹിറാഹ്, മസ്കറ്റ്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളിലും, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ഏതാനം ഭാഗങ്ങളിലും ഇടിയോട് കൂടിയ ശക്തമായ മഴ, കാറ്റ്, ആലിപ്പഴ വർഷം എന്നിവയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് പെട്ടന്നുള്ള വെള്ളപ്പൊക്കം, വെള്ളത്തിന്റെ കുത്തൊഴുക്ക് എന്നിവയ്ക്ക് കരണമാകാനിടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.