ഒമാനിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള 90 ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിച്ചതായി ഗതാഗത മന്ത്രാലയം

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള 90 ചാർജിങ്ങ് സ്റ്റേഷനുകൾ രാജ്യത്തിന്റെ വിവിധ മേഖലകളിലായി സ്ഥാപിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അറിയിച്ചു.

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും, പരിസ്ഥിതി സൗഹാർദ്രമായ നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം രാജ്യത്തെ ജനങ്ങൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രാലയം ഈ ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഒമാനിലെ വിവിധ ദേശീയ പാതകളുടെയും, മറ്റു പ്രധാന റോഡുകളുടെയും അരികിലായാണ് ഈ ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്.

ഇതിൽ 49 ചാർജിങ്ങ് സ്റ്റേഷനുകൾ മസ്‌കറ്റ് ഗവർണറേറ്റിലാണ് സ്ഥാപിച്ചിരിക്കുന്നത്. നോർത്ത് അൽ ബതീന ഗവർണറേറ്റിൽ 10 സ്റ്റേഷനുകളും, അൽ ദാഖിലിയ ഗവർണറേറ്റിൽ 8 സ്റ്റേഷനുകളും, ദോഫാറിൽ 12 സ്റ്റേഷനുകളും, മുസന്ദം, അൽ ബുറൈമി, അൽ ദാഹിരാ, സൗത്ത് അൽ ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളിൽ ഓരോ ചാർജിങ്ങ് സ്റ്റേഷനുകൾ വീതവുമാണ് നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *