ഒക്റ്റോബർ 9 നബിദിനത്തിന് പൊതുഅവധി

മസ്കത്ത് : നബിദിനം പ്രമാണിച്ച് ഒക്ടോബര്‍ ഒൻപത് ഞായറാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു.സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അന്നേ ദിവസം അവധിയായിരിക്കുമെന്നും ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മിക്കവാറും എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും, ഇന്ത്യ, യുകെ, തുർക്കി, നൈജീരിയ, ശ്രീലങ്ക, ഫ്രാൻസ് ജർമ്മനി, ഇറ്റലി, റഷ്യ കാനഡ തുടങ്ങിയ മുസ്‌ലിം ജനസംഖ്യയുള്ള മറ്റ് രാജ്യങ്ങളിലും നബിദിനം ആഘോഷിക്കപ്പെടുന്നു. സലഫി ആശയത്തിന് കൂടുതൽ പിന്തുണയുള്ള ഖത്തറും സൗദി അറേബ്യയും മാത്രമാണ് ഇവയിൽ നിന്ന് വിട്ട്നിൽക്കുന്ന രാജ്യങ്ങൾ,. സൗദി നബിദിനം ഔദ്യോഗീകമായി ആഘോഷിക്കുകയോ പൊതു അവധി ദിവസമായി നൽകുകയോ ചെയ്യുന്നില്ല. 1986 ഇൽ നബിദിനത്തിനു നൽകിയിരുന്ന പൊതു അവധിയും സൗദി അറേബ്യ റദ്ദാക്കി. 

Leave a Reply

Your email address will not be published. Required fields are marked *