2000 രൂപ നോട്ടുകൾ വീട്ടുപടിക്കൽ വന്ന് ശേഖരിക്കും; പുതിയ സേവനം പ്രഖ്യാപിച്ച് ആമസോൺ പേ

റിസർബാങ്ക് പ്രചാരത്തിൽ നിന്നും പിൻവലിക്കുന്ന 2000 രൂപയുടെ കറൻസി നോട്ടുകൾ വീട്ടുപടിക്കൽ വന്ന ശേഖരിക്കുന്നതിനായി ആമസോൺ പേ പുതിയ സേവനം പ്രഖ്യാപിച്ചു. ‘ലോഡ് ക്യാഷ് അറ്റ് ഡോർസ്റ്റെപ്പ്’ എന്ന സേവനം വഴി ആമസോൺ ഡെലിവറി ഏജൻറ് മാർക്ക് 2000 രൂപയുടെ നോട്ടുകൾ കൈമാറാം. ഈ തുക ആമസോൺ പേ ബാലൻസ് ആയി നോട്ട് കൈമാറുന്നയാളുടെ അക്കൗണ്ടിൽ തൽസമയം ക്രെഡിറ്റ് ചെയ്യും. കെവൈസി പൂർത്തിയാക്കിയ ആമസോൺ പേ അക്കൗണ്ട് ഉടമകൾക്കാണ് സേവനം ലഭ്യമാവുക.

Leave a Reply

Your email address will not be published. Required fields are marked *