ഹൈദരാബാദിൽ മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി

ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ കുശൈ​ഗുഡ പ്രദേശത്ത് ശനിയാഴ്ച്ചയാണ് വിഷം കഴിച്ച നിലയിൽ കുടുംബത്തിലെ നാലുപേരെ കണ്ടതെന്ന് പൊലീസ് പറയുന്നു. സതീഷ്-വേദ ദമ്പതികളും അവരുടെ ഒൻപതും അഞ്ചും വയസ്സുള്ള മക്കളുമാണ് മരിച്ചത്. 

വെള്ളിയാഴ്ച്ച രാത്രി സംഭവം നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. പൊലീസിന് വിവരം ലഭിക്കുന്നത് ശനിയാഴ്ച്ച ഉച്ചക്കു ശേഷമാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ….സതീഷ്-വേദ ദമ്പതികൾക്ക് രണ്ടു മക്കളാണ്. ഈ രണ്ടു കുട്ടികളും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരാണ്. നേരത്തെ നിരവധി തവണ ചികിത്സ നടത്തിയിട്ടും ഫലപ്രദമായില്ല. ഇത് ദമ്പതികളെ നിരാശയിലാഴ്ത്തി. ഈ നിരാശയാണ് മരണത്തിലേക്ക് നയിച്ചത്. വിഷം കഴിച്ച് നാലുപേരും ആത്മഹത്യ ചെയ്യുകയായിരുന്നു. എന്ത് തരത്തിലുള്ള വിഷമാണ് അകത്ത് ചെന്നതെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂ. വെള്ളിയാഴ്ച്ച രാത്രിയിലാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെ അറിഞ്ഞ ഉടൻ സ്ഥലത്തെത്തി. പ്രാഥമിക പരിശോധനകൾക്കും ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. 

Leave a Reply

Your email address will not be published. Required fields are marked *