ഹിന്ദുത്വ നേതാവിന്റെ പരാതി; ഡൽഹിയിൽ പള്ളി പൊളിച്ചു

ഹിന്ദുത്വ നേതാവിന്റെ പരാതിയെ തുടർന്ന് ഡൽഹിയിൽ പള്ളി പൊളിച്ചു. മംഗോൾപുരി മേഖലയിലാണ് സംഭവം നടന്നത്. നിയമവിരുദ്ധ നിർമിതിയാണെന്ന് കാണിച്ചു കൊണ്ടാണ് പള്ളി പൊളിച്ചത്. ഇന്ന് പുലർച്ച കനത്ത പോലീസ് സന്നാഹത്തോടെയാണ് പള്ളി പൊളിച്ചത്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു. ഹിന്ദുത്വ നേതാവ് പ്രീത് സിരോഹിയാണ് പരാതി നൽകിയത്. നേരത്തേ ഇയാളുടെ പരാതിയിൽ ഭാവന മേഖലയിലെയും പള്ളി പൊളിച്ചിരുന്നു.

പോലീസ് ഉദ്യോഗസ്ഥർ, അർദ്ധ സൈനിക വിഭാഗം എന്നിവരുടെ അകമ്പടിയോടെയാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ മംഗോൾപുരി വൈ ബ്ലോക്കിൽ രാവിലെ പള്ളി പൊളിക്കാനെത്തിയെന്ന് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രാവിലെ ആറോടെ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു.

ചിലർ പൊളിക്കലിനെ എതിർത്തുവെന്നും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പോലീസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. മാത്രമല്ല പള്ളിയുടെ ചില ചുമരുകൾ പൊളിച്ചശേഷം പ്രവൃത്തി താൽക്കാലികമായി നിർത്തിയെന്നും കരു​ത്തേറിയ ഭാഗങ്ങൾ പൊളിക്കാൻ കൂടുതൽ ശക്തമായ യന്ത്രങ്ങൾ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *