ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധം; കർഷകൻ ഡി.എം.കെ ഓഫീസിന് മുന്നിൽ തീകൊളുത്തി മരിച്ചു

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ കർഷകൻ ഡി.എം.കെ ഓഫീസിന് മുന്നിൽ തീകൊളുത്തി മരിച്ചു. സേലത്ത് രാവിലെ 11 മണിയോടെയാണ് സംഭവം. 85 കാരനായ ഡി.എം.കെ മുൻ കർഷക യൂണിയൻ ഓർഗനൈസർ തങ്കവേൽ ആണ് മരിച്ചത്.

രാവിലെ 11 മണിയോടെ തലയൂരിലുള്ള ഡി.എം.കെ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നതിനിടെ സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയ തങ്കവേൽ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

”മോദി സർക്കാരേ, കേന്ദ്ര സർക്കാരേ, ഞങ്ങൾക്ക് ഹിന്ദി വേണ്ട. ഞങ്ങളുടെ മാതൃഭാഷ തമിഴാണ്. ഹിന്ദി കോമാളികളുടെ ഭാഷയാണ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് വിദ്യാർഥികളുടെ ജീവിതത്തെ ബാധിക്കും. ഹിന്ദി ഒഴിവാക്കൂ”- എന്നെഴുതിയ ബാനറുകളുമായാണ് തങ്കവേൽ പ്രതിഷേധിച്ചത്.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. കേന്ദ്ര സർക്കാറിനെതിരെ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡി.എം.കെ യൂത്ത് വീങ് സെക്രട്ടറിയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *