സർക്കാർ വെബ്‌സൈറ്റുകൾ ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ; പ്രതികരിക്കാതെ ഇന്ത്യ

നയതന്ത്ര തർക്കം മൂർച്ഛിച്ചതിന് പിന്നാലെ ഇന്ത്യക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കാനഡ. നൂതന സൈബർ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യ കാനഡയെ നിരീക്ഷിക്കുന്നുവെന്ന് ഇൻറലിജൻസ് ഏജൻസി റിപ്പോർട്ട് അടിസ്ഥാനമാക്കി കാനഡ ആരോപിച്ചു.

വിഘടനവാദ നീക്കങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുവെന്നും തങ്ങളുടെ സർക്കാർ വെബ്‌സൈറ്റുകൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്നും കാനഡ ആരോപിച്ചു.

നിജ്ജർ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന കടുത്ത ആരോപണം കാനഡ ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *