നഗരവാസികള്‍ നിത്യേന നേരിടുന്ന വലിയ പ്രശ്നമാണ് ട്രാഫിക് ബ്ലോക്ക്. എത്ര നേരത്തെ വീട്ടില്‍നിന്നിറങ്ങിയാലും ഓഫിസില്‍ കൃത്യസമയത്ത് എത്തിച്ചേരാന്‍ കഴിയാത്തവരുടെ ബുദ്ധിമുട്ട് അതനുഭവിക്കുന്നവര്‍ക്കെ മനസിലാകൂ. ബംഗളൂരു നഗരത്തിലെ ഒരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
ബസിലോ, സ്വന്തം വാഹനത്തിലോ യാത്രചെയ്ത് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങാന്‍ കഴിയാതെ, റാപ്പിഡോ ടാക്സി ഉപയോഗിക്കുന്നവരുടെ എണ്ണം നഗരത്തില്‍ കൂടിവരുന്ന കാഴ്ചയാണുള്ളത്. കൃത്യസമയത്ത് ഓഫിസിലെത്താം എന്ന പ്രതീക്ഷയോടെയാണ് ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത്. പലപ്പോഴും അതും നമ്മളെ കുരുക്കിലാക്കും.
നഗരത്തിലെ കനത്ത ട്രാഫിക് ബ്ലോക്കില്‍ റാപ്പിഡോ സ്കൂട്ടറിന്റെ പിന്നിലിരുന്ന് ലാപ്ടോപ്പില്‍ ജോലി ചെയ്യുന്ന യുവതിയാണ് വാര്‍ത്തയിലെ താരം. നിഹാര്‍ ലോഹ്യ എന്നയാളാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു കാറിലിരുന്നെടുത്ത ചിത്രം പോസ്റ്റ് ചെയ്തത്. ‘പീക്ക് ബംഗളൂരു നിമിഷം; ഓഫിസിലേക്ക് റാപ്പിഡോ ബൈക്കില്‍ ജോലി ചെയ്യുന്ന യുവതി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ ട്രാഫിക്ക് ബ്ലോക്കിനെതിരെ പരാതിപ്പെട്ടത്. അതേസമയം, സ്വകാര്യസ്ഥാപനങ്ങളിലെ അമിതജോലിഭാരത്തെയും വിമര്‍ശിച്ച് ആളുകള്‍ രംഗത്തെത്തി.
Peak Bangalore moment. Women working on a rapido bike ride to the office. #TrafficJam #TrafficAlert #bangaloretraffic #Bangalore #roadblock #peakbangalore pic.twitter.com/bubbMj3Qbs
— Nihar Lohiya (@nihar_lohiya) May 16, 2023