സോണിയാ ഗാന്ധിക്ക് പിറന്നാൾ ആശംസനേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

77-ാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സോണിയ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളെന്നും ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം ലഭിക്കുമാറാകട്ടെയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

പ്രധാന മന്ത്രിക്ക് പുറമെ നിരവധി രാഷ്ട്രീയ പ്രമുഖരാണ് സോണിയാ​ഗന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രം​ഗത്തു വന്നത്. അഗാധമായ കാഴ്ചപ്പാടും അനുഭവസമ്പത്തുമുള്ള അവര്‍, സ്വേച്ഛാധിപത്യശക്തികളില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള ഐക്യശ്രമങ്ങള്‍ക്ക് വഴികാട്ടിയായി തുടരട്ടെ എന്നാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കുറിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഗാര്‍ജുന്‍ ഗാര്‍ഗെ, കെ.സി.വേണുഗോപാല്‍, ശശിതരൂര്‍ തുടങ്ങി നിരവധി പ്രമുഖരും സോണിയയ്ക്ക് ആശംസയറിയിച്ചു. ദീര്‍ഘകാലം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയായിരുന്ന സോണിയ, ആരോഗ്യകാരണങ്ങളാലാണ് സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *