സുരക്ഷിതഭക്ഷണത്തിന് 114 റെയില്‍വേ സ്റ്റേഷനുകൾക്ക് അംഗീകാരം

രാജ്യത്ത് 114 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സുരക്ഷിതഭക്ഷണത്തിന് ഈറ്റ് റൈറ്റ് സര്‍ട്ടിഫിക്കറ്റ്. അതില്‍ കൂടുതല്‍ കേരളത്തില്‍-21. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) ആണ് റേറ്റിങ് നല്‍കുന്നത്.

ആകെ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നരശതമാനത്തിനാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 7349 റെയില്‍വേ സ്റ്റേഷനുകള്‍ ഇന്ത്യയിലുണ്ട്. കേരളത്തില്‍ 199.

ഉയര്‍ന്നനിലവാരമുള്ളതും പോഷകഗുണമുള്ളതുമായ സുരക്ഷിത ആഹാരം ശുചിത്വത്തോടെ നല്‍കുക എന്നതാണ് ലക്ഷ്യം. ഭക്ഷണം തയ്യാറാക്കുമ്ബോഴും വിളമ്ബുമ്ബോഴും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റ്, സ്റ്റാളുകള്‍ ഉള്‍പ്പെടെ ഇതിന്റെ പരിധിയില്‍വരും. സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ കുടിവെള്ളം, ശുചിത്വം, മാലിന്യം സംസ്കരണം, രജിസ്റ്റര്‍ സൂക്ഷിക്കല്‍, ഉപയോഗിക്കുന്ന ആഹാരവസ്തുക്കളുടെ പരിശോധന എന്നിവയുണ്ടാകും. കാറ്ററിങ് തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ പരിശീലനം നല്‍കും. അന്തിമ ഓഡിറ്റിങ്ങിനുശേഷം രണ്ടുവര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.പ

ല സ്റ്റേഷനുകളിലെയും സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടില്ല. ചിലതില്‍ പരിശോധന നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കേരളത്തിലെ ഈറ്റ് റൈറ്റ് റെയില്‍വേ സ്റ്റേഷനുകള്‍

പരപ്പനങ്ങാടി, ചാലക്കുടി, തലശ്ശേരി, കണ്ണൂര്‍, പാലക്കാട് ജങ്ഷൻ, ചെങ്ങന്നൂര്‍, ഷൊര്‍ണൂര്‍ ജങ്ഷൻ, തിരൂര്‍, വടകര, ചങ്ങനാശ്ശേരി, ആലപ്പുഴ, വര്‍ക്കല, കരുനാഗപ്പള്ളി, അങ്കമാലി, ആലുവ, തിരുവല്ല, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം, കൊല്ലം.

Leave a Reply

Your email address will not be published. Required fields are marked *