സിസോദിയ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ മാറിയേനെ; സ്വാതി മലിവാൾ

ഒരിക്കൽ നിർഭയയുടെ നീതിക്കുവേണ്ടി തന്റെ സഹപ്രവർത്തകർ പോരാടിയിരുന്നുവെന്ന് എഎപി രാജ്യസഭാംഗം സ്വാതി മലിവാൾ. ഇന്ന് അവർ തന്നെ അപമാനിച്ചയാളെ പിന്തുണയ്ക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. മനീഷ് സിസോദിയ ഉണ്ടായിരുന്നുവെങ്കിൽ കാര്യങ്ങൾ ഇങ്ങനെയാകുമായിരുന്നില്ലെന്നും സ്വാതി പറഞ്ഞു. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽത്തുടരുകയാണ് സിസോദിയ.

സ്വാതിയെ മർദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പഴ്‌സനൽ സെക്രട്ടറി ബിഭവ് കുമാറിനെ മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് ഡൽഹി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *