സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 86.98 ശതമാനമാണ് വിജയം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 0.65 ശതമാനമാണ് വര്‍ദ്ധനവ്. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാവുന്നതാണ്. 99.91% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നിൽ. 99.04%ത്തോടെ വിജയവാഡയാണ് രണ്ടാം സ്ഥാനത്ത്. ചെന്നൈ മേഖലയിൽ 98.47%, ബെംഗളൂരു മേഖലയിൽ 96.95% എന്നിങ്ങനെയാണ് വിജയശതമാനം.
cbceresultsnic.in, cbse.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി ഫലമറിയാവുന്നതാണ്