സഹയാത്രികർക്ക് അറപ്പുളവാക്കുന്ന ‘പ്രണയലീലകൾ’; ഡൽഹി മെട്രോയിലെ ‘കോളകുടി’, അയ്യേ..! എന്ന് നാട്ടുകാർ

ഡൽഹി മെട്രോയിൽ കമിതാക്കളുടെ അതിരുവിട്ട സല്ലാപങ്ങൾ പതിവാണ്. ഇത്തരം പ്രവണതകൾ പാടില്ലെന്ന് കർശന നിർദേശമുണ്ടെങ്കിലും അതെല്ലാം മറികടന്നുള്ള കമിതാക്കളുടെ ‘ലീല’കൾ മെട്രോയിൽ നിത്യേന നടക്കുന്നു. കഴിഞ്ഞദിവസം മെട്രോയിലുണ്ടായ സംഭവം പൊതുമധ്യത്തിൽ വൻവിവാദം സൃഷ്ടിച്ചിരിക്കുകയാണ്. സഹയാത്രികർക്ക് അറപ്പുളവാക്കുന്ന വിധത്തിലുള്ള കമിതാക്കളുടെ കോളകുടിയാണ് വൻ പ്രതിഷേധങ്ങൾക്കു വഴിവച്ചത്.

വീഡിയോ ആരംഭിക്കുമ്പോൾ യുവതി സീറ്റിലിരിക്കുകയാണ്. മുട്ടുകുത്തി നിന്നുകൊണ്ട് യുവാവ് കോളയുടെ കാൻ പൊട്ടിച്ച് യുവതിയുടെ വായിലൊഴിക്കുന്നു. കാമുകി ശീതളപാനീയം കാമുകൻറെ വായിലേക്കു തുപ്പുന്നു. കാമുകൻ കുറച്ചു കുടിച്ചതിനു ശേഷം കാമുകിയുടെ വായിലേക്കു തുപ്പിയൊഴിക്കുന്നു. വീണ്ടും കാമുകി കാമുകൻറെ വായിലേക്കു കോള തുപ്പുന്നു. വീഡിയോയിൽ ഇക്കാര്യങ്ങളെല്ലാം കൃത്യമായി കാണാം. സഹയാത്രികരുണ്ടെന്ന ബോധം പോലുമില്ലാതെയാണ് ജോഡികളുടെ വീഡിയോ ചിത്രീകരണം.

‘സ്പിറ്റ്-സിപ്പ് കലാപരിപാടി’ക്കു ശേഷം ജോഡികൾ അവരുടെ തീവ്രമായ ഐ-ലോക്കും കാണാം. പൊതുഗതാഗതത്തിൻറെ ദുരവസ്ഥയെക്കുറിച്ചും അത് അനുദിനം വഷളാകുന്നതെങ്ങനെയെന്നും ഈ സംഭവം വ്യക്തമാക്കുന്നതായി സമൂഹമാധ്യമങ്ങൾ വിലയിരുത്തുന്നു. ഡൽഹി മെട്രോയിൽ ആവർത്തിക്കുന്ന ഇത്തരം പ്രണയകേളികളും അശ്ലീലപ്രവൃത്തിയും മറ്റ് യാത്രക്കാരുടെ സുരക്ഷയെത്തന്നെ ബാധിക്കുന്നുണ്ട്.

ഇവരുടെ തന്നെ മറ്റൊരു വീഡിയോയും കുപ്രസിദ്ധമാണ്. മെട്രോയിൽത്തന്നെ ചിത്രീകരിച്ചതാണ് വീഡിയോ. കാമുകൻറെ മടിയിൽ വായ് തുറന്നുപിടിച്ചുകിടക്കുകയാണ് കാമുകി. തുടർന്ന്, കാമുകൻ കാമുകിയുടെ വായിലേക്ക് നൂഡിൽസ് ഇടുന്നു. എന്നിട്ട് കാമുകിയുടെ വായിൽനിന്ന് സ്പൂൺ ഉപയോഗിച്ച് നൂഡിൽസ് കോരിയെടുത്തുതിന്നുന്നു. ഈ വീഡിയോയ്ക്കും കടുത്ത വെറുപ്പാണ് നെറ്റിസൻസ് പ്രകടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *