സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35% സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍ രം​ഗത്ത്

സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. പൊതുഭരണ വകുപ്പ് ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നേരിട്ടുള്ള റിക്രൂട്മെന്റ് ഘട്ടത്തിലാണ് ഇത് ബാധകമാകുക. വനംവകുപ്പിലൊഴികെ മറ്റെല്ലാ സർക്കാർ വകുപ്പുകളിലും പുതിയ ഉത്തരവ് ബാധകമാകുമെന്നാണ് റിപ്പോർട്ട്. കൂടാതെ സംസ്ഥാനത്തെ പൊലീസ് സേനയിലും 30% സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ പേരിലാണ് വസ്തുവകകൾ റജിസറ്റർ ചെയ്യുന്നത് എങ്കിൽ ഇളവും സംസ്ഥാനം നൽകുന്നുണ്ട്.

ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു വനിത വോട്ടർമാരെ ലക്ഷ്യമിട്ടുള്ള ബിജെപി സർക്കാരിന്റെ ഈ പുതിയ നീക്കം. മുഖ്യമന്ത്രി കന്യാധാൻ യോജന എന്ന പേരിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ വിവാഹവുമായി ബന്ധപ്പെട്ട പദ്ധതിയും ബിജെപി സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഏറ്റവും പുതിയതും വിപുലവുമായ സ്ത്രീപക്ഷ സംരംഭം ലാഡ്‌ലി ബെഹ്‌ന യോജനയാണ്, ഇതിന് കീഴിൽ യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1,250 രൂപ ലഭിക്കും. സംസ്ഥാനത്ത് ആകെ ഒരു കോടിയോളം ഉപഭോക്താക്കളാണ് ഈ പദ്ധതിക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *