സമൂഹ വിവാഹം സംഘടിപ്പിക്കാനൊരുങ്ങി മുകേഷ് അംബാനി

ആനന്ദ് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച്‌ സമൂഹ വിവാഹം സംഘടിപ്പിക്കാനൊരുങ്ങി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. ജൂലായ് രണ്ടിനാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ദേശീയവാർത്താഏജൻസിയായ എ.എൻ. ഐ. റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര പാല്‍ഘറിലെ സ്വാമി വിവേകാനന്ദ് വിദ്യാമന്ദിറില്‍ വൈകുന്നേരം 4.30 നാണ് ചടങ്ങ്. പ്രീ വെഡ്ഡിങ് പരിപാടികളുടെ ഭാഗമായാണ് സമൂഹ വിവാഹച്ചടങ്ങ്.

വ്യവസായി വിരേൻ മർച്ചന്റിനെ മകള്‍ രാധിക മർച്ചന്റുമായി ആനന്ദ് അംബാനിയുടെ വിവാഹം ജൂലായ് 12 നാണ് നടക്കുന്നത്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെൻഷൻ സെന്ററിലാണ് ചടങ്ങുകള്‍. അതിഥികള്‍ക്ക് ഇതിനോടകം തന്നെ സേവ് ദ ഡേറ്റ് ക്ഷണപത്രിക ലഭിച്ചുതുടങ്ങി. പരമ്പരാ​ഗതരീതിയില്‍ ചുവപ്പും സ്വർണവും നിറങ്ങളുള്ള ക്ഷണപത്രികയാണ് ഈ വിവാഹത്തിനും അംബാനി കുടുംബം തയ്യാറാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *