ഷിരൂർ ദൗത്യം; അർജുനെ കണ്ടെത്താൻ സഹായിച്ചത് നാവികസേനയുടെ രേഖാചിത്രം

ഷിരൂരിൽ അർജുന്റെ ട്രക്ക് കണ്ടെത്തിയതിൽ നിർണായകമായത് നാവികസേനയുടെ രേഖാചിത്രം. ഇതുപ്രകാരമുള്ള നാലുപോയിന്റുകൾ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ ദൗത്യസംഘം പരിശോധന നടത്തിയത്. ഇതിൽ കോൺടാക്ട് പോയിന്റ് രണ്ടിൽ നിന്നാണ് ട്രക്കിന്റെ ഭാഗം കണ്ടെത്തിയത്.

സോണാർ സിഗ്‌നലുകളുടെ അടിസ്ഥാനത്തിലാണ് നാവികസേന രേഖാചിത്രം തയാറാക്കിയത്. മുങ്ങൽവിദഗ്ധരുടെ കയ്യിൽനിന്നും ഇവർ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ അന്തിമമായി രേഖാചിത്രം നാവികസേന കൈമാറി. മൂന്നു പോയിന്റുകളാണ് തിരച്ചിലിനായി സേന നിർദേശിച്ചത്. അതിൽ ഒന്നിനും രണ്ടിനും ഇടയിലാണ് ട്രക്ക് എന്നു രേഖപ്പെടുത്തിയിരുന്നു.

‘ലോറി എവിടെയാണെന്ന് ആർക്കും അറിയില്ല. ലഭിക്കുന്ന സിഗ്‌നലുകൾ വ്യാഖ്യാനിച്ചാണ് നമുക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുക. കോൺടാക്ട് പോയിന്റ് നാലിൽ കേന്ദ്രീകരിക്കാനാണ് ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് കണ്ടെത്തിയ വാഹനഭാഗങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നിനും രണ്ടിനുമിടയിൽ പരിശോധന നടത്താൻ പറഞ്ഞു.

തുടർന്നു നടത്തിയ പരിശോധനയിലാണ് കോൺടാക്‌സ് പോയിന്റ് രണ്ടിൽനിന്ന് ലോറിയുടെ ഭാഗം കണ്ടെത്തിയത്. സാങ്കേതികവിദ്യ ഉപയോഗിച്ച് നല്ല കാര്യം ചെയ്യാൻ പറ്റി. ഇത്രയും വിജയം ഉണ്ടാകുമെന്ന് കരുതിയില്ല. അർജുന്റെ കുടുംബത്തിന്റെ വലിയൊരു വിഷമത്തിനാണ് പരിഹാരം കാണാനായത്. ഭാവിയിലും ഇത് നമുക്ക് ഗുണം ചെയ്യും.’- റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *