രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ക്ഷേത്രദർശനം ഒഴിവാക്കിയതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. മെയ് 19-നാണ് രാഷ്ട്രപതി ക്ഷേത്രം സന്ദർശിക്കാനിരുന്നത്. രണ്ട് ദിവസത്തെ കേരള സന്ദർശനവും ഒഴിവാക്കി.
ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 18, 19 തീയതികളിൽ വെർച്വൽ ക്യൂ ബുക്കിംഗിന് ഏർപ്പെടുത്തിയ നിയന്ത്രണം ദേവസ്വം ബോർഡ് ഒഴിവാക്കിയിട്ടുണ്ട്. മെയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്.