വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസ തീയതി സെപ്റ്റംബർ 23 വരെ

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസ തീയതി സെപ്റ്റംബർ 23 ശനിയാഴ്ച വരെയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ വർഷം ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയായവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം.

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും കമ്മീഷൻ വെബ്സൈറ്റായ www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിച്ചു വരുന്നുണ്ട്.

വ്യക്തികൾക്ക് സിറ്റിസൺ രജിസ്‌ട്രേഷൻ മുഖേനയും അക്ഷയ/ജനസേവന കേന്ദ്രങ്ങൾക്ക് ഏജൻസി രജിസ്‌ട്രേഷൻ മുഖേനയും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പ്രകാരം 941 ഗ്രാമ പഞ്ചായത്തുകളിലായി 21563916 ഉം 87 നഗരസഭകളിലായി 3651931 ഉം 6 കോർപ്പറേഷനുകളിലായി 2454689 ഉം വോട്ടർമാരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *