‘വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കും’; തമിഴ്നാട്ടിൽ വിചിത്ര വാഗ്ദാനവുമായി ഒരു പ്രകടനപത്രിക

തമിഴ്‌നാട്ടിൽ ‘പട്ടാളി മക്കൾ കക്ഷി’യുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വിചിത്രമായ വാഗ്ദാനം. 21 വയസിന് താഴെയുള്ളവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുമെന്നാണ് പിഎംകെ പ്രകടനപത്രികയിൽ പറയുന്നത്.

പെൺകുട്ടികൾ വഞ്ചിക്കപ്പെടാതിരിക്കാനാണ് ഇതെന്നാണ് പിഎംകെയുടെ വിശദീകരണം. പലരും പ്രണയം നടിച്ച് പെൺകുട്ടികളെ സമീപിക്കാറുണ്ട്, ഇങ്ങനെയുള്ള വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ വേണ്ടി നിയമം മൂലം ഇക്കാര്യം ഉറപ്പിക്കുമെന്നാണ് പിഎംകെയുടെ ഉറപ്പ്. പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള നിയമങ്ങളുണ്ട്, അത് ഇവിടെയും നടപ്പിലാക്കുമെന്നാണ് പിഎംകെ പറയുന്നത്. തമിഴ്‌നാട്ടിൽ ബിജെപിക്ക് ഒപ്പം ചേർന്ന് എൻഡിഎ മുന്നണിയുടെ ഭാഗമായി ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് പിഎംകെ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *