വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കി

വനിതാ സംവരണ ബില്‍ രാജ്യസഭയും പാസാക്കി. ബില്‍ ഒറ്റക്കെട്ടായി പാസാക്കാനുള്ള തീരുമാനത്തിന് ശേഷമാണ് വോട്ടിങിലേക്ക് കടന്നത്. സഭയിലുള്ള 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. ആരും ബില്ലിനെ എതിര്‍ത്തില്ല. ലോക്‌സഭയില്‍ പരമ്പരാഗത രീതിയിലായിരുന്നു വനിതാ സംവരണ ബില്ലില്‍ വോട്ടെടുപ്പ് നടന്നതെങ്കിൽ, രാജ്യസഭയില്‍ ഇലക്ട്രോണിക് രീതിയിലായിരുന്നു വോട്ടെടുപ്പ്. ഇതോടെ ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്നു.

ഇന്നലെ ബില്ലുമായി സംബന്ധിച്ച് എട്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് ലോക്‌സഭയില്‍ നടന്നത്. ബില്‍ പാസാക്കിയാലും വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ഗുണഫലങ്ങള്‍ പ്രാവര്‍ത്തികമാകൂവെന്ന വിമര്‍ശനമാണ് പ്രധാനമായും പ്രതിപക്ഷം ഉന്നയിച്ചത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ ഏതെങ്കിലും രീതിയിലുള്ള ഇടപെടല്‍ കൊണ്ടല്ലെന്ന് മന്ത്രി പറഞ്ഞു. ഡിലിമിറ്റേഷന്‍ കമ്മിഷന്‍ ഭരണഘടനാ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ജനസംഖ്യ സെന്‍സസ് കഴിഞ്ഞാലേ ഇത് നടപ്പിലാക്കാനാവൂവെന്നും നിയമമന്ത്രി സഭയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *